കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന് സര്‍ക്കാര്‍ സ്‌കൂളുകളിലേക്കുള്ള ലാപ്‌ടോപ്പ്, പ്രിന്റര്‍ എന്നിവയുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ജു നിര്‍വഹിച്ചു.പാണ്ടിശേരി എല്‍ പി സ്‌കൂള്‍, കോടത്ത് എല്‍ പി സ്‌കൂള്‍, തെങ്ങേലി എല്‍ പി സ്‌കൂളുകളിലേക്കാണ് ലാപ്‌ടോപ്പും പ്രിന്ററും വിതരണം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോണ്‍, വിദ്യാഭ്യാസ സ്റ്റാന്‍ സിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ടി എബ്രഹാം, വികസന കാര്യ സ്റ്റാന്‍ സിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാബു കുറ്റിയില്‍, സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.