പ്രവേശനം ആരംഭിച്ചു

റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം ഓൺ എം സി എസ് ഇ (MCSE), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം ഓൺ സി സി എൻ എ (CCNA) സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം ഓൺ സി സി എൻ പി (CCNP) എന്നീ കോഴ്‌സുകൾക്ക് എസ്‌ എസ്‌ എൽ സി ആണ് അടിസ്ഥാന യോഗ്യത. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മുൻഗണനയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : 9446397177,0495-2301772

 

ഭൂവുടമകളുടെ യോഗം

ഡിജിറ്റൽ സർവെ പദ്ധതിയിൽ ഉൾപ്പെടുത്തി സർവെ നടപടികൾ പൂർത്തീകരിച്ചുവരുന്ന കൊയിലാണ്ടി താലൂക്ക് തിക്കോടി വില്ലേജിലെ വെള്ളക്കെട്ടുകൾ നിറഞ്ഞ ചതുപ്പ് സ്ഥലങ്ങളുടെ ഉടമകളെ കണ്ടെത്തുന്നതിനും അതിർത്തികൾ മനസ്സിലാക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ വിവിധ സർവെ നമ്പറുകളിൽപ്പെട്ട ഭൂവുടമകളുടെ യോഗം ചേരുന്നു. ഏപ്രിൽ നാലിന് രാവിലെ 11 മണിയ്ക്ക് തിക്കോടി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ ഉത്തരമേഖലാ സർവ്വ ജോയിന്റ് ഡയറക്ടറുടെ അധ്യക്ഷതയിലാണ് യോഗം. തൃക്കോട്ടൂർ : 76/1, പളളിക്കര: 1/1, 1/2, 2, 57, 58, 59/1A, പാലൂർ : 87/6, പുറക്കാട് : 5/1, 61/3, 63/1, 65/1,65/4, 66/1, 68/1, 69/1, 69/2, 70/1, 71/1, 72/1, 72/2, 73/1, 82/1B, 82/2, 87/1A, 87/1B, 87/1C, 87/1D, 87/2A എന്നീ സർവെ നമ്പറുകളിൽപ്പെട്ട ഭൂവുടമകൾ യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.