സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ ബാലഭവനില്‍ ഏപ്രില്‍ മൂന്നു മുതല്‍ മെയ് 27 വരെ ഗ്രീഷ്‌മോത്സവം 2023 എന്ന പേരില്‍ കുട്ടികള്‍ക്കായി വേനല്‍കാല കലാപരിശീലന പരിപാടി നടത്തുന്നു. ശാസ്ത്രീയ സംഗീതം, ലളിതഗാനം, നൃത്തം, ചിത്രരചന, വയലിന്‍, മൃദംഗം, തബല, ഗിത്താര്‍, കീബോര്‍ഡ് എന്നിവയില്‍ പ്രഗത്ഭരായ കലാകാരന്മാര്‍ പരിശീലനം നല്‍കും.

വ്യക്തിത്വവികസനം (ആര്‍ട്ട് തെറാപ്പി ഉള്‍പ്പെടെ), പാരിസ്ഥിതിക സംരംക്ഷണം, വിമുക്തി (ലഹരി വിരുദ്ധ പ്രവര്‍ത്തനം), പ്രഗത്ഭരുടെ അനുസ്മരണം, കലാസാംസ്‌കാരിക രംഗങ്ങളിലെ പ്രഗത്ഭ വ്യക്തികള്‍ നയിക്കുന്ന ക്ലാസുകള്‍, അഭിമുഖം എന്നിവയും നടക്കും. താത്പര്യമുള്ളവര്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9446563504, 9446426254, 9947000068. ഏപ്രില്‍ മൂന്നിന് രാവിലെ 10.30-ന് എച്ച്. സലാം എം.എല്‍.എ. പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ അധ്യക്ഷത വഹിക്കും.