വാക് ഇൻ ഇന്റർവ്യൂ

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി കൂടരഞ്ഞി കുടുംബരോഗ്യ കേന്ദ്രത്തിലേക്ക് ഒരു ഫാർമസിസ്റ്, ലാബ് ടെക്‌നിഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെ തെരെഞ്ഞെടുക്കുന്നതിനുള്ള വാക് ഇൻ ഇന്റർവ്യൂ ഏപ്രിൽ 1 ന് രാവിലെ 11 മണിക്ക് കുടുംബരോഗ്യ കേന്ദ്രം ഓഫീസിൽ നടത്തുന്നു. ഉദ്യോഗാർഥികൾ ഐഡന്റിറ്റി കാർഡ്, യോഗ്യത സർട്ടിഫിക്കറ്റ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ രേഖകളും പകർപ്പുകളുമായി രാവിലെ പത്തിന് കുടുംബരോഗ്യ കേന്ദ്രം ഓഫീസിൽ എത്തണം.

ഇന്റർവ്യൂ

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ വിവിധ തസ്തികകളിലേക്ക് കരാർ/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ ഏപ്രിൽ ആറിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണം.
പീഡിയാട്രീഷ്യൻ : https://docs.google.com/forms/d/1-ozKoI0HE6sr9v5yCGPQ3CIebIonI485RZ3JpOgBKQk/edit
ഗൈനക്കോളജിസ്റ്റ് : https://docs.google.com/forms/d/1XgmkRm0S2RYNWj3dSM5jahY0MKjNb4BxNmU-6BkUjlc/edit
സ്റ്റാഫ് നഴ്സ് (പാലിയേറ്റിവ് കെയർ) : https://docs.google.com/forms/d/1AXYWe1Gv9fd5u2pCZBlh7i71oWkO7_36JJ6laNdsVK4/edit
സൈക്യാട്രിസ്റ്റ് : https://docs.google.com/forms/d/1EKgy3t07RE5JJSRQwhGz9FBjaHD2x2KfhSwc-yET3Hc/edit
അനസ്തെറ്റിസ്റ്റ് : https://docs.google.com/forms/d/1tDvSwYIdi2IoeIeDUjgaCLEY3hAZgGUgRgeR_-4RjOw/edit

ഇന്റർവ്യൂ

ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ബി.എം.എസ്. ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: എസ്.എസ്.എൽ.സി, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സിൽ 3 വർഷത്തെ ഡിപ്ലോമ 2 വർഷത്തെ ഐ.ടി.ഐ. (എൻ.സി.വി.ടി. കെ.ജി.സി.ഇ), ബിൽഡിംഗ് മാനേജ്മെന്റ് സിസ്റ്റങ്ങളുടെ സ്വതന്ത്രവും സ്വന്തവുമായ പ്രവർത്തനത്തിൽ 2 വർഷത്തെ പരിചയം. പ്രായപരിധി: 18-36. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ മൂന്നിന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെഡിക്കൽ കോളേജ് എച്ച്.ഡി.എസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2355900