പി എസ് സി അറിയിപ്പ്
ജില്ലയിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (Part I – Direct) (Cat. No. 582/2017) തസ്തികയുടെ 2020 മാർച്ച് 17ന് നിലവിൽ വന്ന 142/2020/DOD നമ്പർ റാങ്ക് പട്ടികയിൽ മുഖ്യപട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യാഗാർത്ഥികളും നിയമന ശിപാർശ ചെയ്യപ്പെട്ടതിനാൽ ടി റാങ്ക് പട്ടിക 2023 മാർച്ച് 13ന് കാലഹരണപ്പെട്ടതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
പി എസ് സി അറിയിപ്പ്
ജില്ലയിൽ ഹൈഡ്രോഗ്രാഫിക് സർവ്വേ വകുപ്പിൽ സീമാൻ തസ്തികയുടെയും (Cat.No.384/2017) തുറമുഖ വകുപ്പിലെ സീമാൻ തസ്തികകളുടെയും (Cat.No.78/16-NCA വിശ്വകർമ, Cat.No.81/16-NCA-SC) ചുരുക്കപ്പട്ടികകളിൽ ഉൾപ്പെട്ട വനിതാ ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 3 നും പുരുഷ ഉദ്യോഗാർത്ഥികൾക്ക് 2023 ഏപ്രിൽ 4,5 തീയതികളിലും പി എസ് സിയുടെ എറണാകുളം ഓഫീസിൽ ശാരീരിക അളവെടുപ്പ് നടത്തുന്നതാണ്. പ്രസ്തുത പട്ടികകളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റും കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ അസലും പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള സമ്മത പത്രം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്തതിന്റെ അസലുമായി അന്നേദിവസം രാവിലെ 8 മണിക്ക് എറണാകുളം ജില്ലാ പി എസ് സി ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 – 2371971