പട്ടികവർഗ വികസന വകുപ്പിന് കീഴിൽ അരിപ്പയിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലേയ്ക്ക് 2017 – 18 അധ്യയന വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ) കോമേഴ്‌സ് തസ്തികയിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  റസിഡൻഷ്യൽ സ്‌കൂൾ ആയതിനാൽ സ്‌കൂളിൽ താമസിച്ച് പഠിപ്പിക്കുന്നതിന് താൽപ്പര്യമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ നിലവിൽ രണ്ടൊഴിവുണ്ട്.  എം.കോം, ബി.എഡ്, സെറ്റ് എന്നിവയാണ് ഇതിലേയ്ക്കാവശ്യമായ യോഗ്യത.  എക്കണോമിക്‌സിൽ ഒരൊഴിവ്.  എക്കണോമിക്‌സ് എം.എ, ബി.എഡ്, സെറ്റ് എന്നീ യോഗ്യതകൾ ഉദേ്യാഗാർഥിക്ക് ആവശ്യമാണ്.  കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരൊഴിവുണ്ട്.  എം.സി.എ / എം.ടെക് കമ്പ്യൂട്ടർ / എം.എസ്.സി കമ്പ്യൂട്ടർ സയൻസ് എന്നിവയാണ് യോഗ്യത.  ഇംഗ്ലീഷ്, മലയാളം എന്നിവയിലേയ്ക്ക് ഓരോ ഒഴിവ് വീതം.  അതത് വിഷയങ്ങളിൽ എം.എ യും ബി.എഡും സെറ്റുമാണ് യോഗ്യത. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ നവംബർ 25 വൈകിട്ട് അഞ്ചിന് മുൻപ് പുനലൂർ ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിൽ എത്തിക്കണം.  പി.എസ്.സി ഈ തസ്തികയിലേയക്ക് നിഷ്‌കർഷിച്ചിട്ടുള്ള പ്രായപരിധി ഈ നിയമനത്തിനും ബാധകമാണെന്ന് ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ അറിയിച്ചു.  ഫോൺ: 0475 2222353.