പട്ടികവർഗ വകുപ്പിന് കീഴിൽ അരിപ്പയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ (ബോയ്‌സ്) സ്‌കൂളിൽ 2017 – 18 അധ്യയന വർഷം മുതൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സയൻസ്, കോമേഴ്‌സ് എന്നീ വിഷയങ്ങളിൽ പുതിയ ബാച്ച് സർക്കാർ അനുവദിച്ചു.  നടപ്പ് അധ്യയന വർഷം മുതൽ ഈ കോഴ്‌സുകൾ ആരംഭിക്കുന്നതിനാൽ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച പട്ടികജാതി – വർഗ വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള താമസം, ഭക്ഷണം, സ്റ്റേഷനറി, മറ്റ് ചെലവുകൾ എന്നിവ സർക്കാർ വഹിക്കും.   കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയോ അതിൽ കുറവോ ഉള്ള രക്ഷകർത്താക്കളിൽ നിന്ന് മാത്രമാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.  അപേക്ഷാഫോറം കുളത്തുപ്പുഴ എം.ആർ.എസ്, പുനലൂർ റ്റി.ഡി. ഓഫീസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, കുളത്തുപ്പുഴ / ആലപ്പുഴ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുമെന്ന് ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് 0475 – 2222353, 2312020.