തിരുവനന്തപുരം നഗരപരിധിയിലെ തെരുവ് നായ്ക്കളുടെ വന്ധ്യംകരണം ഊർജിതപ്പെടുത്തുന്നതിനായുള്ള കർമ പദ്ധതിക്ക് രൂപം നൽകിയതായി മേയർ വി.കെ. പ്രശാന്ത് അറിയിച്ചു.
നായ്ക്കളെ പിടിക്കുന്ന സ്ഥലത്തുതന്നെ വന്ധ്യംകരണ ശേഷവും തുറന്നുവിടാവൂ എന്ന് ബന്ധപ്പെട്ടവർക്ക് കർശന നിർദേശം ഇതിന്റെ ഭാഗമായി നൽകിയിട്ടുണ്ട്. രോഗമുള്ള തെരുവ് നായ്ക്കളെ ഉമടമസ്ഥർ തെരുവിൽ ഉപേക്ഷിക്കുന്നതിനെതിരെ അവബോധം നൽകുന്നതിനുള്ള നിർദേശങ്ങളും കർമ പദ്ധതിയിലുണ്ട്. വാക്‌സിനേഷൻ, ലൈസൻസ് എന്നിവ കർശനമാക്കിക്കൊണ്ടുള്ള അറിയിപ്പ് പൊതുജനങ്ങൾക്ക് നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്. എ.ബി.സി പദ്ധതിയുമായി ബന്ധപ്പെട്ട് നവംബർ 15 മുതൽ ഡിസംബർ 24 വരെ പ്രതേ്യക ക്യാമ്പയിനും സംഘടിപ്പിച്ചിട്ടുണ്ട്.