കൊല്ലം കേന്ദ്രിയ വിദ്യാലയം ബാലവാടിക ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബാലവാടിക ഒന്നാം ക്ലാസില്‍ മൂന്ന് വയസ് പൂര്‍ത്തിയായ നാല് വയസ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കാണ് പ്രവേശനം. 40 ഒഴിവുകള്‍. ബാലവാടിക രണ്ടാം ക്ലാസില്‍ നാല് വയസ് പൂര്‍ത്തിയായ അഞ്ച് വയസ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും മൂന്നാം ക്ലാസില്‍ അഞ്ച് വയസ് പൂര്‍ത്തിയായ ആറ് വയസ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുമാണ് പ്രവേശനം. ഇരു വിഭാഗത്തിലും രണ്ട് ഒഴിവുകള്‍ വീതമാണുള്ളത്. അപേക്ഷ ഫോമുകള്‍ https://kollam.kvs.ac.in/വെബ്സൈറ്റില്‍ നിന്നോ കേന്ദ്രിയ വിദ്യാലയ ഓഫിസില്‍ (രാവിലെ 10നും രണ്ടിനും ഇടയില്‍) നിന്നോ ലഭിക്കും. അവസാന തീയതി ഏപ്രില്‍ 12. ആര്‍ഹതാ പട്ടിക ഏപ്രില്‍ 17ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഫോണ്‍: 0474 2799494, 2799696