സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല പരാതി പരിഹാര അദാലത്തിന്റെ മാനന്തവാടി താലൂക്കിലെ പരാതി സ്വീകരണ കൗണ്ടര്‍ തുറന്നു. ഒ.ആര്‍ കേളു എം.എം.എല്‍ കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.

ഏപ്രില്‍ 10 വരെ പൊതുജനങ്ങളുടെ പരാതികള്‍ കൗണ്ടറില്‍ സ്വീകരിക്കും. പരാതി പരിഹാര അദാലത്തിനെക്കുറിച്ച് തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. വിജയന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, താലൂക്ക് ജീവനക്കാര്‍, വിവിധ രാഷ്ട്രീയ പ്രതിനികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.