കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി ഒ.പി നമ്പര്‍.2 ല്‍ എല്ലാ ചൊവ്വാഴ്ചകളിലും ശരീരത്തില്‍ അമിതമായി കൊളസ്‌ട്രോള്‍ കാണപ്പെടുന്ന രോഗികള്‍ക്ക് ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായം 30 വയസിനും 50 വയസിനും മധ്യേ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9400923807.
Ulcerative Colitis (കുടല്‍ വ്രണങ്ങള്‍) സൗജന്യ ചികിത്സ
ശരീരഭാഗം കുറയുക, വയറുവേദനയും രക്തത്തോടു കൂടി ഒന്നിലധികം തവണ മലം അയഞ്ഞു പോവുക എന്നീ ലക്ഷണങ്ങളോട് കൂടിയ Ulcerative Colitis രോഗത്തിന് തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി ശല്യതന്ത്രം വിഭാഗത്തില്‍ (ഒ.പി.നമ്പര്‍ 4) ഞായറാഴ്ച ഒഴികെയുളള ദിവസങ്ങളില്‍ (രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ) ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്.
വെരിക്കോസ് വെയ്ന്‍: സൗജന്യ ചികിത്സ
കൊച്ചി: കാലിലെ ഞരമ്പുകള്‍ തടിക്കുന്നതുമൂലമുണ്ടാകുന്ന (വെരിക്കോസ് വെയ്ന്‍) ഉണങ്ങാത്ത വ്രണങ്ങള്‍ക്കു തൃപ്പൂണിത്തുറ ഗവ:ആയുര്‍വേദ കോളേജ് ആശുപത്രി ശല്യതന്ത്ര വിഭാഗത്തില്‍ (ഒ.പി നമ്പര്‍ 4) ഞായറാഴ്ച ഒഴികെയുളള ദിവസങ്ങളില്‍ ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ് (രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ).