സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പിലും സ്ഥാപനങ്ങളിലുമുള്ള ജീവനക്കാര്‍ക്കായി എര്‍പ്പെടുത്തിയ ജില്ലാതല ഭരണഭാഷ സേവന പുരസ്‌കാരം (ക്ലാസ് മൂന്ന് വിഭാഗം) ഒന്നാം സ്ഥാനം കലക്ടറേറ്റിലെ റവന്യൂ വകുപ്പ് സീനിയര്‍ ക്ലര്‍ക്ക് ഐ. ഷിഹാബുദ്ദീന്‍ കരസ്ഥമാക്കി. ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാര തുകയായ 10,000 രൂപയും സദ്സേവന രേഖയും ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ കൈമാറി. നിലവില്‍ ജില്ലാ ഐ ടി കോ ഓഡിനേറ്ററായി സേവനമനുഷ്ഠിക്കുന്ന ഷിഹാബുദ്ദീന്‍ കഴിഞ്ഞ വര്‍ഷം എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം ക്ലര്‍ക്കായിരിക്കെ കൈകാര്യം ചെയ്ത ഫയലുകളില്‍ മലയാളത്തിന് നല്‍കിയ പ്രാധാന്യമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. എ ഡി എം ആര്‍ ബീനറാണി, ഡെപ്യൂട്ടി കലക്ടര്‍മാരായ എഫ് റോയ് കുമാര്‍, ജി നിര്‍മല്‍ കുമാര്‍, ജയശ്രീ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
