എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ തിരുവനന്തപുരം സെന്ററില്‍ ഏപ്രില്‍ മാസം അവസാനത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി ആന്‍ഡ് ട്രബിള്‍ഷൂട്ടിങ്, ഡിജിറ്റല്‍ ഓഫീസ് എസന്‍ഷ്യല്‍സ് വിത്ത് ടാലി ആന്‍ഡ് മലയാളം ടൈപ്പിങ് സ്‌കില്‍സ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി ഏപ്രില്‍ 17 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560333.