കേരളസർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതയ്ക്കാടുള്ള നോളജ്‌സെന്ററിൽ അവധിക്കാല കോഴുസുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 15 ദിവസം മുതൽ രണ്ട് മാസം വരെയുള്ള കോഴ്‌സുകളാണ് നൽകുന്നത്. കോഴ്‌സ് ഫീസ് 500 മുതൽ 5000 വരെ. ഇതോടൊപ്പം ജിഎസ്ടിയും ഈടാക്കും. രാവിലെ ഒൻപത് മുതൽ അഞ്ച് വരെയുള്ള സമയങ്ങളിൽ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് നടക്കുന്നത്. സീറ്റുകൾ പരിമിതം. വിശദവിവരങ്ങൾക്ക്: 8590605260, 0471-2325154 എന്നീ ഫോൺ നമ്പറിലോ കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിങ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.