ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് കൂടുതൽ അറിവ് നേടാൻ താത്പര്യപ്പെടുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്‍റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെന്യർഷിപ് ഡെവലപ്മെന്റ് (KIED), മൂന്ന് ദിവസത്തെ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്ഷോപ് (റെസിഡൻഷ്യൽ) സംഘടിപ്പിക്കുന്നു. ഏപ്രിൽ 11 മുതൽ 13 വരെ കളമശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. സോഷ്യല്‍ മീഡിയ അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ് ഓട്ടോമേഷന്‍, സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍, വെബ്സൈറ്റ് മാനേജ്മെന്‍റ് തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനമാണ് നൽകുന്നത്. സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം (ജി.എസ്.ടി ഉൾപ്പടെ) എന്നിവയ്ക്ക് 2,950 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ കീഡിന്‍റെ വെബ്സൈറ്റ് ആയ www.kied.info-ൽ ഏപ്രിൽ ഏഴിനു മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ 0484 2532890/ 2550322.