കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അംശാദായ കുടിശ്ശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാനുള്ള സമയം ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 31 വരെ നീട്ടി. നാഗമ്പടത്തെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ അടച്ച് അംഗത്വം പുനസ്ഥാപിക്കാം. 60 വയസ് കഴിഞ്ഞവര്‍ക്ക് കുടിശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കാനാവില്ല. കുടിശ്ശിക നിവാരണം നടത്തി അംഗത്വം പുനസ്ഥാപിക്കുന്നവര്‍ക്ക് കുടിശികകാലഘട്ടത്തിലെ വിവാഹം, പ്രസവം, ചികിത്സ, വിദ്യാഭ്യാസ അവാര്‍ഡ് തുടങ്ങിയ ക്ഷേമാനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഇല്ല. വിശദവിവരത്തിന് ഫോണ്‍: 0481 2585604