കോതമംഗലം എല്‍.എസ്.ജി.ഡി സബ് ഡിവിഷൻ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ 2023-24 സാമ്പത്തിക വർഷത്തെ ഔദ്യോഗിക ആവശ്യത്തിനായി എസി സൗകര്യമുള്ള കാര്‍/എസ്.യുവി/ബൊലേറോ ജീപ്പ് പോലുള്ള ഏഴ് സീറ്റർ വാഹനം വാടകയ്ക്ക് നൽകുവാൻ താത്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾ എൽ.എസ്.ജി.ഡി സബ് ഡിവിഷൻ നോട്ടീസ് ബോർഡിലും https://tender.lsgdkerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.