വിദ്യാഭ്യാസ വകുപ്പിൽ നിന്നും മണിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമ്മാണത്തിന് 2 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അറിയിച്ചു.
വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം വിദ്യാർത്ഥികൾ മണിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പഠനം നടത്തുന്നുണ്ട്. പഠന കലാ കായിക ഗവേഷണ മേഖലകളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള പശ്ചാത്തല സൗകര്യങ്ങൾ നൽകി ഭാവിയുടെ വാഗ്ദാനങ്ങളാക്കി മാറ്റണമെന്നത് സംസ്ഥാന സർക്കാരിന്റെ നയമാണെന്നും എം എൽ എ കൂട്ടിച്ചേർത്തു.