കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ 21 മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന് പരിസരം, പണിക്കരങ്ങാടി, പിലാശ്ശേരി റോഡ് ജംഗ്ഷന് (ചെത്തുകടവ്), മേലേ കുരിക്കത്തൂര്‍, ചെത്തുകടവ് മിനി, മാങ്കുനിത്താഴം ജംഗ്ഷന്, മര്‍ക്കസ് ബസ് സ്റ്റോപ്പിന് സമീപം, നൊച്ചിപ്പൊയില്‍, മനത്താനത്ത് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിന് സമീപം, കൊളായ്താഴം, കുറ്റിക്കാട്ടൂര്‍ കാനറബാങ്ക് ജംഗ്ഷന്, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാറക്കണ്ടി, വെസ്റ്റ് പാഴൂര്‍, മുണ്ടോട്ട് പൊയില്‍, അരയങ്കോട്; മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പൊക്കിണാത്ത് അമ്പലം, ചെറൂപ്പ, പള്ളിയോള്‍ ഡിപ്പോ റോഡ്, മാവൂര്‍ പോലീസ് സ്റ്റേഷന് സമീപം പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ കുറ്റിക്കാട്ടൂര്‍ എം.എല്‍.എ റോഡ് ജംഗ്ഷന്, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പന്നിയൂര്‍കുളം, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പൂളേങ്കര എന്നിവിടങ്ങളിലാണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ കെ.എസ്.ഇ.ബിയുമായി കരാർ ഒപ്പുവെക്കുന്ന മുറയ്ക്ക് ലൈറ്റുകള്‍ സ്ഥാപിക്കുന്നതാണെന്നും എ.എല്‍.എ അറിയിച്ചു.