നാദാപുരം ഗ്രാമപഞ്ചായത്തിൽ ആരോഗ്യജാഗ്രത 2023ന്‌റെ ഭാഗമായി കുടുംബശ്രീ വാർഡ്തല എ ഡി എസ് അംഗങ്ങൾക്ക് പരിശീലനം നൽകി. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഫീൽഡ്തല പരിശോധന നടത്തി മാലിന്യ നിർമാർജന സംവിധാനം പരിശോധിക്കുന്നതിന് വേണ്ടിയാണ് കുടുംബശ്രീ എ ഡി എസ് അംഗങ്ങൾക്കും ഹരിത കർമ്മ സേന അംഗങ്ങൾക്കും പരിശീലനം നൽകിയത്. ഇതിനായി പഞ്ചായത്ത് പൊതു നോട്ടീസ് പ്രിന്റ് ചെയ്യുകയും വീടുകളിൽ പരിശോധന നടത്തുന്നതിന് പെർഫോമയും തയ്യാറാക്കി നൽകി. വീടുകളിൽ അജൈവ മാലിന്യം ഹരിത കർമ്മ സേന അംഗങ്ങൾക്ക് നൽകാത്തവരുടെ പേരുവിവരം ശേഖരിക്കുകയും ഫീസ് നൽക്കാത്തവരിൽ നിന്നും ഈടാക്കുവാനും നിർദേശം നൽകി.
പരിശീലന പരിപാടിയിൽ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവർ ക്ലാസ് എടുത്തു. വാർഡ് മെമ്പർമാർമാരായ പി.പി ബാലകൃഷ്ണൻ, നിഷ മനോജ്, ടി ലീന, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി.പി റീജ എന്നിവർ സംസാരിച്ചു.