സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ റിയാദില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി/എം.എസ്‌സി/പിഎച്ച്ഡി യോഗ്യതയുള്ള നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) തിരഞ്ഞെടുക്കുന്നു. കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്‌സ് ലിമിറ്റഡ് വഴിയാണ് തിരഞ്ഞെടുപ്പ്. കൂടിക്കാഴ്ച ഒക്ടോബര്‍ 28, 29, 30, 31 തിയ്യതികളില്‍ ഡല്‍ഹിയില്‍ നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ നിര്‍ദിഷ്ട മാതൃകയില്‍ തയ്യാറാക്കി സെപ്റ്റംബര്‍ 30നകം saudimoh.odepc@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.
