വയനാട്: ക്ഷീരവികസന വകുപ്പ് ജില്ലയിലെ പ്രളയബാധിതരായ ക്ഷീരകര്‍ഷകര്‍ക്ക് അനുവദിച്ച സബ്‌സിഡി നിരക്കിലുള്ള വൈക്കോല്‍ വിതരണം നഗരസഭ കൗണ്‍സിലര്‍ പി.പി ആലി നിര്‍വഹിച്ചു. കല്‍പ്പറ്റ ക്ഷീരോല്‍പ്പാദക സഹകരണ സംഘം ഓഫിസില്‍ നടന്ന ചടങ്ങില്‍ സംഘം പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ, സി.ജയപ്രസാദ്, ടി.ജി.രവി, സംഗീത അജീഷ്, പി.കെ.മുരളി എന്നിവര്‍ സംസാരിച്ചു.