താൽക്കാലിക നിയമനം നടത്തുന്നു
ഗവ. മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ സെക്യൂരിറ്റി തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ദിവസവേതനം 690 രൂപ. യോഗ്യത: ജെ.സി.ഒ റാങ്കിൽ താഴെയുള്ള വിമുക്തഭടന്മാർ. പ്രായപരിധി: 60 വയസ്സിന് താഴെ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 12ന് രാവിലെ11:30 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസിൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
ടെണ്ടർ ക്ഷണിച്ചു
വനിതാ-ശിശു വികസന വകുപ്പിനു കീഴിലെ തൂണേരി ശിശു വികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിലേക്കായി ഏപ്രിൽ മുതൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റ് ഉള്ള വാഹനം (ജീപ്പ് /കാർ ) വാടകയ്ക്ക് എടുക്കുവാൻ മത്സരാടിസ്ഥാനത്തിൽ ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ ഏപ്രിൽ 18 ന് ഉച്ചയ്ക്ക് 2 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം മൂന്ന് മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 0496 2555225, 7025174038.
ഇന്റർവ്യൂ നടത്തുന്നു
ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് കമ്പ്യൂട്ടർ ഓൺലൈൻ സേവനങ്ങൾ സൗജന്യമായി നൽകുന്ന സഹായി കേന്ദ്രയിലേക്ക് മൂന്ന് ഹെൽപ്പ് ഡെസ്ക്ക് അസിസ്റ്റന്റുമാരെ 2023 -24 വർഷത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്ലസ് ടു പാസായവരും മലയാളം ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ പരിജ്ഞാനം ഉള്ളവരുമായ പട്ടികവർഗ്ഗ വിഭാഗത്തിലെ യുവതി യുവാക്കൾക്ക് ഏപ്രിൽ 18ന് രാവിലെ 11 മണിക്ക് ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണെന്ന് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ അറിയിച്ചു. ഡി ടി പി, ഡി സി എ യോഗ്യതയുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്: 0495 2376364, 9496070370, 9746845652