സർട്ടിഫിക്കറ്റ് നൽകണം

ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്ന് പ്രതിമാസ സാമ്പത്തിക സഹായം (എം എഫ് എ) കൈപ്പറ്റുന്നവർ ജീവിച്ചിരിപ്പുണ്ട് എന്ന സർട്ടിഫിക്കറ്റ് ( ലൈഫ് സർട്ടിഫിക്കറ്റ് ) ഏപ്രിൽ ആദ്യ ആഴ്ചയിൽ തന്നെ നൽകേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04952771881

ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്ഷോപ്പ്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെണർഷിപ്പ് ഡെവലപ്പ്മെന്റ് മൂന്നു ദിവസത്തെ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്ഷോപ്പ് ഏപ്രിൽ 11 മുതൽ 13 വരെ കളമശ്ശേരി ക്യാമ്പസിൽ നടത്തും. സോഷ്യൽ മീഡിയ അഡ്വെർടൈസ്മെന്റ്, മാർക്കറ്റിംഗ് ഓട്ടോമേഷൻ, സെർച്ച് എൻജിൻ ഒപ്ടിമൈസേഷൻ, വെബ്സൈറ്റ് മാനേജ്മെൻറ് തുടങ്ങിയ വിഷയങ്ങളിൽ നൽകുന്ന പരിശീലനത്തിന് സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം ഉൾപ്പെടെ 2950 രൂപയാണ് ഫീസ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഏപ്രിൽ 07 നു മുൻപ്‌ www.kied.info എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0484 2532890/2550322

അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ തിരുവനന്തപുരത്തെ നോളജ് സെന്ററിൽ അവധിക്കാല കോഴ്സുകളിലേക്ക് പ്ലസ് ടു വരെയുള്ള കുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 15 ദിവസം മുതൽ രണ്ടുമാസം വരെ ദൈർഘ്യമുള്ള കോഴ്സുകൾക്ക് ഫീസ് 500 മുതൽ 5000 വരെയാണ് (ജി എസ് ടിക്ക് പുറമെ). രാവിലെ 9 മുതൽ 5 മണി വരെയുള്ള സമയങ്ങളിൽ 2 മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് നടക്കുക. വിശദവിവരങ്ങൾക്ക്: 8590605260, 0471-2325154.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ മെഷിനിസ്റ്റ് ട്രേഡിൽ താൽക്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെഷിനിസ്റ്റ് ട്രേഡിൽ എൻ ടി സി / എൻ എ സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യതകൾ. ഇന്റർവ്യൂ ഏപ്രിൽ 11ന് രാവിലെ മണിക്ക് ഐ.ടി.ഐ യിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 237701