അറിയിപ്പ്

കേരള ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ കൈപറ്റിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കൾ ജൂൺ 30 നകം അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0497 2706133

 

അറിയിപ്പ്

നെല്ല് സംഭരണ പ്രക്രിയ നേരിടുന്ന പ്രശ്നങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ക്രിയാത്മക നിർദേശങ്ങളും കർഷകർക്കും മില്ലുകാർക്കും പൊതുജനങ്ങൾക്കും സമർപ്പിക്കാമെന്ന് ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. നിർദേശങ്ങൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ഏപ്രിൽ 17. വിലാസം : കൃഷി വകുപ്പ് (ഡബ്ള്യു ടി ഒ സെൽ), ഗവ. സെക്രട്ടറിയേറ്റ്, തിരുവനന്തപുരം – 695001 കൂടുതൽ വിവരങ്ങൾക്ക് : ecrpaddyproc2023@gmail.com /, ഫോൺ :0471 2517169

 

ദർഘാസ് ക്ഷണിച്ചു

ഭക്ഷ്യസുരക്ഷാ വകുപ്പ് കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിന്റെ അധീനതയിൽ വരുന്ന പ്രദേശങ്ങളിൽ ക്യൂ.ആർ.ടി/ ഭക്ഷ്യസുരക്ഷാ അടിയന്തിര പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് കരാർ അടിസ്ഥാനത്തിൽ മൂന്ന് വാഹനങ്ങൾ ഒരു വർഷത്തേക്ക് ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. മഹീന്ദ്ര ബൊലീറോ/ടാറ്റാസുമോ/ മാരുതി എർട്ടിഗ/ സ്വിഫ്റ്റ് ഡിസയർ/ ഹോണ്ട അമേസ്, ഷെവർലെറ്റ് എൻജോയ്/ ടാറ്റാ ഇൻഡിഗോ എന്നീ വാഹനങ്ങളാണ് വേണ്ടത്. നിരത ദ്രവ്യം: 5400 രൂപ. ർഘാസ് ഫോറത്തിന്റെ വില 1,000 രൂപ + 18 ശതമാനം ജി എസ് ടി. ദർഘാസ് ഫോറം ഏപ്രിൽ 19 മുതൽ 25 വരെയുള്ള ലഭിക്കും. ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 26 വൈകുന്നേരം 4 മണി വരെ. ദർഘാസ് ഫോറം തുറക്കുന്ന തീയതി ഏപ്രിൽ 27 രാവിലെ 11 മണി. കൂടുതൽ വിവരങ്ങൾക്ക് : 0495 2720744