സംസ്ഥാന സര്‍ക്കാരിന് കീഴിലെ ഐടി സ്ഥാപനമായ ഐസിഫോസില്‍ ”സമ്മര്‍ സ്‌കൂള്‍ 2023” സംഘടിപ്പിക്കുന്നു. ”എന്‍എല്‍പി ആപ്ലിക്കേഷന്‍സ്” ല്‍ സാങ്കേതികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അറിവ് നല്‍കുക എന്ന ലക്ഷ്യത്തോടെ മേയ് എട്ട് മുതല്‍ 20 വരെയാണ് സഹവാസ ക്യാമ്പ്. ഗവേഷകരും അധ്യാപകരും ഐടി പ്രൊഫഷണലുകളുമായി 180 പേര്‍ മുമ്പ് സംഘടിപ്പിച്ച സമ്മര്‍-വിന്റര്‍ സ്‌കൂളുകളില്‍ പരിശീലനം നേടിയിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകളിലും മറ്റുമുള്ള ഭാഷാ സാങ്കേതിക വിദ്യയില്‍ വൈദഗ്ധ്യമുള്ളവരെയും ഗവേഷകരെയും പങ്കെടുപ്പിച്ച് ഗവേഷണത്തിന് കുതിപ്പേകാനും പരിശീലനം നേടിയവരുടെ  ശൃംഖല സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. പ്രായോഗികവും സൈദ്ധാന്തികവുമായ വശങ്ങള്‍ ശില്‍പശാലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജെന്‍ഡര്‍ ആന്‍ഡ് ടെക്‌നോളജി പദ്ധതിയുടെ ഭാഗമായി 50 ശതമാനം സ്ത്രീകളെ പങ്കെടുപ്പിക്കും. സമ്മര്‍ സ്‌കൂളിന്റെ മൂന്നാമത് പതിപ്പാണ് മേയ് മാസത്തില്‍ നടത്തുന്നത്. ക്യാമ്പില്‍ പങ്കെടുക്കാനായി http://schools.icfoss.in/events വഴി അപേക്ഷിക്കാം. അവസാന തീയതി മേയ് ഒന്ന്. വിശദവിവരങ്ങള്‍ htttps://schools.icfoss.org യില്‍ ലഭിക്കും. ഫോണ്‍: +91 7356610110, +91 912700012/13, +91 4712413013, +91 9400225962.