ഇ – ടെണ്ടർ ക്ഷണിച്ചു
കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ പയ്യന്നൂർ ക്യാമ്പസിൽ നൂറു കിടക്കകളുള്ള ലേഡീസ് ഹോസ്റ്റൽ നിർമാണത്തിനും അനുബന്ധ പ്രവൃത്തികൾക്കും അംഗീകൃത കരാറുകാരിൽ നിന്നും ട്രാവൽ ഏജൻസികളിൽ നിന്നും സി.പി.ഡബ്ള്യു.ഡി കോഴിക്കോട് ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ തുക : 7,06,140 രൂപ. പൂർത്തീകരണ കാലാവധി : 12 മാസം. ടെണ്ടറുകൾ ഓൺലൈനിൽ ഏപ്രിൽ 13 വൈകീട്ട് മൂന്ന് മണി വരെ സ്വീകരിക്കും. അന്നേ ദിവസം മൂന്ന് മണിക്ക് ശേഷം ടെണ്ടറുകൾ തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : eeecltcedcpwd@gmail.com / 0495 2326501
അപേക്ഷ ക്ഷണിച്ചു
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി അപ്ലൈഡ് സയൻസ് കോളേജിൽ 2023 – 2024 അധ്യയന വർഷത്തേക്ക് വിവിധ തസ്തികകളിലേക്കായി ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്റർവ്യൂ ഏപ്രിൽ 11ന് രാവിലെ ഒമ്പത് മണി മുതൽ കോളേജ് ഓഫീസിൽ നടക്കും. യു.ജി.സി നെറ്റ് / പി.എച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ അതില്ലാത്തവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് : 04922 255061,8547005042
അവാർഡിന് അപേക്ഷ ക്ഷണിച്ചു
ചിത്രശില്പ കലകളെ സംബന്ധിച്ച മികച്ച മൗലിക മലയാള ഗ്രന്ഥത്തിനും പരിഭാഷാ ഗ്രന്ഥത്തിനും കേരള ലളിതകലാ അക്കാദമി നല്‍കുന്ന അവാര്‍ഡിന് പരിഗണിക്കുന്നതിന് ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു. ഇരുവിഭാഗത്തിനും 10,000/-രൂപ വീതം ഓരോ അവാര്‍ഡാണ് നല്‍കുന്നത്. 2021 ജനുവരി 1 നുശേഷം ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. ഗ്രന്ഥകര്‍ത്താക്കള്‍ക്കും പ്രസാധകര്‍ക്കും പുസ്തകങ്ങള്‍ സമര്‍പ്പിക്കാം. ബയോഡാറ്റയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും (ഫോണ്‍ നമ്പറും) സഹിതം പുസ്തകത്തിന്റെ നാല് പ്രതികളും ‘സെക്രട്ടറി കേരള ലളിതകലാ അക്കാദമി, തൃശ്ശൂര്‍ -20’ എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0487 2333773