അറിയിപ്പ്

മീഞ്ചന്ത ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2015-16, 2017-18, 2018-19, 2019-20 വർഷങ്ങളിലെ വിവിധ വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ ഇതുവരെയും കൈപ്പറ്റാത്ത വിദ്യാർത്ഥികൾ ഏപ്രിൽ 30ന് മുൻപായി തുക ഓഫീസിൽ വന്ന് കൈപ്പറ്റേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2320694

 

ഇന്റർവ്യൂ

എലത്തൂർ ഐ.ടി.ഐയിൽ ഗസ്റ്റ് ട്രെയിനിങ് ഇൻസ്ട്രക്ടർ (വെൽഡർ) ഒഴിവിലേക്ക് ഇൻറർവ്യൂ നടത്തുന്നു. യോഗ്യത: മൂന്ന് വർഷ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ. പ്രതിമാസ വേതനം പരമാവധി 27,825 രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഏപ്രിൽ 11ന് രാവിലെ 11 മണിക്ക് ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0495 2371451

 

അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്ക് മാത്രമായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിനായി ഏഴു വർഷത്തിലധികം സജീവ പ്രാക്ടീസുള്ള യോഗ്യരായ അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഏപ്രിൽ 13 നു വൈകുന്നേരം 5 മണിക്കുള്ളിൽ കലക്ടറേറ്റിൽ ലഭിക്കണം. അപേക്ഷയോടൊപ്പം ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജനന തീയതി, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖ, എൻറോൾമെൻറ് സർട്ടിഫിക്കറ്റ്, ബാർ പ്രാക്ടീസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നീ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഉൾക്കൊള്ളിച്ചിരിക്കണം.