ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ കുരട്ടിശ്ശേരി വില്ലേജില്‍ സ്ഥിതി ചെയ്യുന്ന മാന്നാര്‍ തൃക്കുരുട്ടി മഹാദേവര്‍ ക്ഷേത്രവും പത്തനംതിട്ട കോഴഞ്ചേരി മല്ലപ്പുഴശ്ശേരി വില്ലേജിലെ വാഴുവേലില്‍ തറവാട് വീടും കേരള പ്രാചീന സ്മാരക പുരാവസ്തു സങ്കേതങ്ങളും പുരാവശിഷ്ടങ്ങളും ആക്ടിന്റെ (1968) പരിധിയില്‍ പെടുത്തി സംരക്ഷിത സ്മാരകങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
