ആലപ്പുഴ: വനിത ശിശു വികസന വകുപ്പ് ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പ്രളയ ദുരന്തം രൂക്ഷമായ ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളതും സ്വന്തം വീടുകളിലേക്കു മടങ്ങിപ്പോയ കുട്ടികൾക്കും മുതിർന്നവർക്കും സാമൂഹിക മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് ജില്ലയിലെ സ്‌കൂൾ കൗൺസിലേഴ്‌സിന്റെ സേവനം ലഭ്യമാണെന്ന് ജില്ല ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു.