ആലപ്പുഴ: സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ ആറന്മുളയിലുള്ള വാസ്തുവിദ്യ ഗുരുകാലം വാസ്തുവിദ്യയിൽ കറസ്‌പോണ്ടൻസ് കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ട്രഡീഷണൽ ആർക്കിടെക്ചർ കോഴ്‌സിന്റെ കാലദൈർഘ്യം ഒരു വർഷമാണ്. ബിരുദമാണ് അടിസ്ഥാന യോഗ്യത. ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമ ഉള്ളവരെയും പരിഗണിക്കും. ആകെ സീറ്റുകളുടെ എണ്ണം 300, കോഴ്‌സ് ഫീ 17700 രൂപ. അപേക്ഷ ഫോറം തപാലിൽ ലഭിക്കാൻ ആറന്മുള്ള പോസ്റ്റ് ഓഫീസിൽ മാറ്റാവുന്ന 200 രൂപയുടെ പോസ്റ്റൽ ഓർഡർ/മണിയോർഡർ സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യ ഗുരുകുലം, ആറന്മുള പിൻ-689533, പത്തനംതിട്ട ജില്ല എന്ന വിലാസത്തിൽ അയയ്ക്കണം. www.vastuvidyagrurukulam.com എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് അയക്കുകയും ആകാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 29.