പാലക്കാട്: ക്ഷീര വികസന വകുപ്പിന്റെ ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ 14 , 15 തിയതികളിൽ തീറ്റപ്പുൽ കൃഷിയിൽ പരിശീലനം നടക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. പങ്കെടുക്കാൻ താത്പ്പര്യമുളളവർ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് സഹിതം സെപ്റ്റംബർ 14 ന് രാവിലെ 10 ന് ആലത്തൂർ വാനൂർ പ്രദേശത്ത് പ്രവൃത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഭക്ഷണം, ദിനബത്ത, യാത്രബത്ത എന്നിവ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 04922 226040