പാലക്കാട്: സംസ്ഥാന സർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡിസെബലിറ്റി സ്റ്റഡീസ്, എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി പാലക്കാട് ഉപകേന്ദ്രത്തിൽ അംഗപരിമിതർക്ക് സൗജന്യ കംമ്പ്യൂട്ടർ തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നു. നാൽപത് ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള എസ്.എസ്.എൽ.സി യോഗ്യരായവർക്ക് ടാലി. ഡി.ടി.പി, ബുക്ക് ബൈൻഡിങ് കോഴ്‌സുകളിലാണ് പരിശീലനം നൽകുക. താൽപര്യമുള്ളവർ ഓഫീസർ ഇൻ ചാർജ്, എൽ.ബി.എസ് സബ് സെന്റർ, നൂറണി, പാലക്കാട് വിലാസത്തിൽ സെപ്റ്റംബർ 15 ന് മുമ്പ് അപേക്ഷ നൽകണം. ഫോൺ: 0491 2527425.
