പാലക്കാട്: ജില്ലാ ക്ഷീര വികസന വകുപ്പിന്റെ കീഴിലുളള മീനാക്ഷിപുരം ചെക്ക്‌പോസ്റ്റിലുളള പാൽഗുണ നിയന്ത്രണ ലാബിന്റെ പ്രവർത്തനങ്ങൾക്കായി അനലിറ്റിക്കൽ അസിസ്റ്റന്റിനെ (ട്രെയിനി) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. 24 മണിക്കൂറും പ്രവൃത്തിക്കുന്ന ലാബോറട്ടറിയിൽ മൂന്ന് ഷിഫ്റ്റുകളിലും ജോലി ചെയ്യാൻ അപേക്ഷകർ സന്നദ്ധരാകണം. പ്രതിമാസവേതനം 15000 (കൺസോളിഡേറ്റഡ്) യോഗ്യത-എം.എസ്.സി കെമിസ്ട്രി/ബയോ കെമിസ്ട്രി/ബയോടെക്‌നോളജി. പ്രായം- 18 നും 35 നുമിടയിൽ.
യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ സെപ്റ്റംബർ 19 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് നേരിട്ടോ തപാൽ മുഖേനയോ ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീര വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, പാലക്കാട് എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് സെപ്റ്റംബർ 24 ന് രാവിലെ 11 ന് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും. അഭിമുഖം സെപ്റ്റംബർ 27 ന് രാവിലെ 11 ന് പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രവൃത്തിക്കുന്ന ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും.