പാലക്കാട് ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസ് വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2 (കാറ്റഗറി നം. 455/16) തസ്തികയിലേക്കുളള ഷോർട്ട് ലിസ്റ്റിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി സെപ്റ്റംബർ 14, 26 27 തീയതികളിൽ ജില്ലാ പി.എസ്.സി ഓഫീസിൽ അഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ്/പ്രൊഫൈൽ മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. അർഹരായവർ രേഖകൾ സഹിതം നേരിട്ട് ഹാജരാകണമെന്ന് കേരള പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു. അറിയിപ്പ് ലഭിക്കാത്ത അർഹരായവർ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0491- 2505398.