പാലക്കാട്: മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പിന്റെ പദ്ധതിപ്രകാരമുളള വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. ഒന്ന് മുതൽ 10 വരെ ക്ലാസ് വരെയുളള അർഹരായ വിദ്യാർത്ഥികൾ നിശ്ചിത അപേക്ഷാ ഫോറത്തിൽ അപേക്ഷ നൽകണം. പത്താം ക്ലാസിന് ശേഷമുളള കോഴ്‌സുകളിൽ പഠിക്കുന്നവർ  egrantz.fisheries.gov.in  ലൂടെ ഓൺലൈനായും അപേക്ഷിക്കണം. പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി മുഖാന്തിരമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം മതിയായ രേഖകളും സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ലഭിക്കും. ഫോൺ – 0491 2815245.