തിയ്യതി നീട്ടി
മത്സ്യഫെഡ് ദി ന്യൂ ഇന്ത്യ അഷൂറൻസ് കമ്പനിയുമായി ചേർന്ന് മത്സ്യത്തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് 2023 – 24 പദ്ധതിയിൽ അംഗമായി ചേരുന്നതിനുള്ള അവസാന തിയ്യതി ഏപ്രിൽ 28 വരെ നീട്ടി. മാർച്ച് 31നു ശേഷം ഏപ്രിൽ 28 വരെ അംഗമാകുന്നവർക്ക് ഏപ്രിൽ 29 മുതൽ മാത്രമേ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുള്ളൂ. എല്ലാ ജില്ലാ മാനേജർമാരും ഏപ്രിൽ 28 വരെ ഈ പദ്ധതിയിൽ അംഗമായി ചേർന്നവരുടെ എണ്ണം അന്നേദിവസം വൈകിട്ട് 3 മണിക്കകം മത്സ്യഫെഡ് കേന്ദ്ര ഓഫീസിൽ അറിയിക്കണം. ഇ-മെയിൽ: mfedinsurance@gmail.com .കൂടുതൽ വിവരങ്ങൾക്ക്: 0495 2380344
അപേക്ഷ ക്ഷണിച്ചു
ചേളന്നൂർ ബ്ലോക്കിലെ എസ് വി ഇ പി പദ്ധതിയിൽ മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതകൾ: പ്ലസ് ടു പാസായ ചേളന്നൂർ ബ്ലോക്കിൽ സ്ഥിരതാമസക്കാരായ 25-45 വയസ്സുള്ള കുടുംബശ്രീ അംഗങ്ങളായ/കുടുംബാംഗങ്ങളായ/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായിരിക്കണം. അപേക്ഷകൾ ഏപ്രിൽ 20ന് 5 മണിക്ക് മുമ്പായി കുടുംബശ്രീ, ജില്ലാമിഷൻ സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495-2373678