കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിന് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ച് അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈൻ ക്ലാസുകളും, തിരുവനന്തപുരം കേന്ദ്രത്തിൽ ഓഫ്‌ലൈൻ പരിശീലന സൗകര്യവും ലഭ്യമാണ്. പ്ലസ് ടു, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. അമ്പത് മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിന് 1180 രൂപയാണ് ഫീസ്. 22 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0471-2365445, 9496015002www.reach.org.in.