ഓഗസ്റ്റ് 12 മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023-ന്റെ വെബ്‌സൈറ്റ് വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണൻ, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക,ഡി.എ.കെ.എഫ് ജനറൽ സെക്രട്ടറി ടി. ഗോപകുമാർ തുടങ്ങിയർ സംസാരിച്ചു.

ഫ്രീഡം ഫെസ്റ്റ് 2023-ന്റെ ഭാഗമായി ഡിജിറ്റൽ ടെക്‌നോളജി,സ്റ്റാർട്ടപ്പുകളും ഇന്നൊവേഷനുകളും,ഇന്നൊവേഷനും സമൂഹവും,മെഡിടെക്, എഡ്യൂടെക്,മീഡിയാടെക്, ഇ-ഗവേണൻസ്,ഓപ്പൺ ഹാർഡ്‌വെയർ, ടെക്‌നോ-ലീഗൽ ഫ്രെയിംവർക്ക്, അഗ്രിടെക്,ഫിൻടെക്, ഇന്റർനെറ്റ് ഗവേണൻസ് തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച് സെമിനാറുകളും ചർച്ചകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഫ്രീഡം ഫെസ്റ്റിന്റെ വെബ്‌സൈറ്റ്freedomfest2023.in ആണ്.