ആലപ്പുഴ: വിദ്യാഭ്യാസ വകുപ്പിൽ യു.പി. സ്‌കൂൾ അസിസ്റ്റന്റ് മലയാളം മീഡിയം (കാറ്റഗറി നമ്പർ 386/4) തസ്തികയുടെ മാറ്റിവെച്ച ഓഗസ്റ്റ് 16,17,18 തീയതികളിലെ അഭിമുഖം സെപ്റ്റംബർ 17,18, 19 തീയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ തിരുവന്തപുരം ആസ്ഥാനത്ത് നടത്തും. എസ്.എം.എസ്. പ്രൊഫൈൽ സന്ദേശം നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസൽ ഒ.റ്റി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും തിരുവനന്തപുരം കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഓഫീസിൽ ഹാജരാകണം.