ആലപ്പുഴ:സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യുക്കേഷന്റെ കീഴിലുള്ള കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെൻറ് പുന്നപ്രയിൽ ബി.ടെക് (റഗുലർ/ലാറ്ററൽ എൻട്രി), എം.ടെക് (മോക്കാനിക്കൽ ആൻഡ് കമ്പ്യൂട്ടർ സയൻസ്) കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 19വരെ സ്പോട്ട് പ്രവേശനം നടത്തും. താൽപര്യമുള്ള നിശ്ചിതയോഗ്യതയുള്ളവർ അസൽ സാക്ഷ്യപത്രങ്ങളും ഫീസുമായി ഓഫീസിലെത്തി പ്രവേശനം നേടണം. വിശദ വിവരങ്ങൾ www.capekerala.org, www.cempunnapra.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് 0477 -2267311, 9495597311 എന്നീ നമ്പറിൽ വിളിക്കാം.