ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ കമ്പനികളുടെ ഇമിഗ്രേഷൻ കൺസൾട്ടന്റ്, കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ, ഏരിയ മാനേജർ, ബിസിനസ്സ് ഡെവലപ്മെന്റെ് എക്സിക്യൂട്ടീവ്, സ്‌റ്റോർ മാനേജർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, അസ്സോസിയേറ്റ് സെയിൽസ് എന്നീ തസ്തികയിലേക്ക് നാളെ (ഏപ്രിൽ 19) രാവിലെ 10 ന് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നടത്തുന്നു. പ്ലസ് ടു, ഏതെങ്കിലും വിഷയത്തിൽ ബിരുദം, എം.ബി.എ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്. വിശദവിവരങ്ങൾ ”എംപ്ലോയബിലിറ്റി സെന്റർ കോട്ടയം”എന്ന ഫേസ്ബുക്ക് പേജിൽ ലഭിക്കും. ഫോൺ:0481-2563451/2565452.