തീരദേശ റോഡുകളുടെ സംസ്ഥാനതല പ്രവര്‍ത്തി ഉദ്ഘാടനം വ്യാഴാഴ്ച (ഏപ്രില്‍ 20 ന്) മത്സ്യബന്ധന, സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പ്രാദേശിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ വേങ്ങാട് പഞ്ചായത്തിലെ ചാമ്പാട് പുഴക്കര റോഡില്‍ നടത്തും. പുത്തലത്ത് യുവരശ്മി റോഡ്, അണ്ടല്ലൂര്‍കടവ് എകെജി റോഡ്, മാമാനിക്കുന്ന് അടിവയല്‍ റോഡ്, മുണ്ടമ്പലം പാണ്ടികശാല റോഡ് എന്നീ റോഡുകളുടെ പ്രവര്‍ത്തികളും ഇതോടൊപ്പം തുടങ്ങും.
