എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഏപ്രിൽ 19 ന് രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച.

ബ്രാഞ്ച് ക്രെഡിറ്റ് മാനേജർ, ബ്രാഞ്ച് മാനേജർ, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, യൂണിറ്റ് മാനജർ, ട്രെയിനർ, സർവ്വീസ് എഞ്ചിനീയർ, ടെലികോളർ, ഷോറൂം ഇൻ ചാർജ്, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് യോഗ്യത : പ്ലസ് ടു, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ്, ബിസിനസ്സ് ഡവലപ്പ്മെന്റ് എക്സിക്യൂട്ടീവ്, ഫിനാൻഷ്യൽ അഡ്വൈസർ, ഹെൽപ്പർ, ത്രീഡി ഡിസൈനർ, ഡ്രൈവർ ഫോർവീലർ, ഹാർഡ് വെയർ എഞ്ചിനീയർ, സ്റ്റോർ കീപ്പർ, എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. പ്രായപരിധി 35 വയസ്. കൂടുതൽ വിവരങ്ങൾക്ക് 0495 2370176

 

റൈഫിൾ അസോസിയേഷൻ തെരഞ്ഞെടുപ്പ്

ഇടുക്കി ജില്ലാ റൈഫിൾ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി ഏപ്രിൽ 19 ന് മുട്ടത്തുള്ള ജില്ലാ റൈഫിൾ ഹാളിൽ നടക്കുന്ന വോട്ടെടുപ്പിൽ ഇടുക്കി ജില്ലയിൽ സ്ഥിരതാമസക്കാരല്ലാത്ത ജില്ലാ റൈഫിൾ അസോസിയേഷൻ അംഗങ്ങൾക്കും വോട്ടു രേഖപ്പെടുത്താം. അർഹരായ എല്ലാ അംഗങ്ങൾക്കും ഏപ്രിൽ 19 നു രാവിലെ 11 മണിമുതൽ വൈകുന്നേരം 3 മണി വരെ ജില്ലാ റൈഫിൾ അസോസിയേഷൻ ഹാളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഹാജരായി സമ്മതിദാന അവകാശം വിനിയോഗിക്കാമെന്ന് റിട്ടേണിംഗ് ഓഫീസറായ ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ) അറിയിച്ചു.

എൽ ബി എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ തുടങ്ങുന്ന കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ്, വെബ് ഡിസൈൻ, മൊബൈൽ ഫോൺ സർവ്വീസിങ്ങ്, ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ, എംപ്ലോയ്മെന്റ് കോച്ചിംങ്ങ് പ്രോഗ്രാം എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടോ, http://lbscentre.kerala.gov.in/services/courses എന്ന ലിങ്കിലൂടെയോ അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് : 7736680380, 0495 2720250.