കേരള വന ഗവേഷണ സ്ഥാപനം നവംബര്‍ വരെ ജില്ലാ അടിസ്ഥാനത്തില്‍ കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി ബയോളജി അധ്യാപകര്‍ക്ക് ജൈവവൈവിധ്യ വിഷയത്തിലും, പരിസര ജൈവവൈവിധ്യസംരക്ഷണത്തിന് എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും പരിശീലനം നല്‍കുന്നു. ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതിയില്‍ ഊന്നിയാകും പരിശീലനം. കാലവര്‍ഷക്കെടുതിക്ക് ശേഷം ജൈവവൈവിധ്യമാറ്റങ്ങളെ ക്രോഡീകരിക്കുന്നതിനും പ്രകൃതിസംരക്ഷണത്തില്‍ ഊന്നി പഞ്ചായത്തുതല പരിപാടികളില്‍ വിദ്യാലയങ്ങളുടെ പങ്കാളിത്ത നിര്‍വഹണത്തിനുള്ള വിഷയങ്ങളും പരിശീലന പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓരോ ജില്ലയില്‍നിന്നും 20 അധ്യാപകര്‍ക്ക് ഏകദിന പരിശീലനപരിപാടിയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഫോണ്‍ മുഖേന (9562110010, 9495694809) പേര് രജിസ്റ്റര്‍ ചെയ്യണം.
