സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് മെഡിക്കല്‍ എഡുക്കേഷന്‍ ആന്‍ഡ് ടെക്‌നോളജിയുടെ കീഴിലുളള പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് കോളേജുകളില്‍  മാനേജ്‌മെന്റ് സീറ്റ് ഒഴിവുകളില്‍ പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷന്‍ ഇന്ന് (സെപ്റ്റംബര്‍ 14) മുതല്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ്: www.simet.in (ഫോണ്‍:0471-2743090) പളളുരുത്തി, എറണാകുളം ജില്ല(0484-2231530), മലമ്പുഴ, പാലക്കാട് ജില്ല(ഫോണ്‍: 0491-2815333), മാങ്ങാട്ടുപ്പറമ്പ, കണ്ണൂര്‍ ജില്ല(0460-2200813) എന്നിവിടങ്ങളിലുളള പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് കോളേജുകളിലാണ് അഡ്മിഷന്‍.
പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ്: അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ വെബ്‌സൈറ്റില്‍ നിന്നും പ്രിന്റൗട്ട് എടുത്ത അലോട്ട്‌മെന്റ് മെമ്മോ  ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ ഹാജരാക്കി സെപ്റ്റംബര്‍ 15നകം ഫീസ് അടയ്ക്കണം. ഫീസ് അടയ്ക്കാത്തവരെ ഒഴിവാക്കി രണ്ടാംഘട്ട അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 17ന് പ്രസിദ്ധീകരിക്കും. ഫോണ്‍: 04712560362, 63, 64, 65.