കേരളത്തില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലുമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്ര സംഘം എത്തും. കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രാലയം സ്പെഷ്യല്‍ സെക്രട്ടറി ബി. ആര്. ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുക. ഊര്‍ജം, ജലവിഭവം, ആഭ്യന്തരം, റോഡ് ഗതാഗത ഹൈവേ, കുടിവെള്ള വിതരണ, ഗ്രാമവികസനം, കാര്‍ഷിക സഹകരണവും കര്‍ഷക ക്ഷേമവും, ധനകാര്യ മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറിമാര്‍ സംഘത്തിലുണ്ടാവും. കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയുടെ ജോ. സെക്രട്ടറിയും നീതി ആയോഗ് ഉപദേശകനും ഇവര്‍ക്കൊപ്പം എത്തും. ഈ മാസം അവസാനത്തോടെ ഇവര്‍ കേരളത്തിലെത്തുമെന്നാണ് കരുതുന്നത്.
