കോട്ടയം ജില്ലയിലെ വിവിധ താലൂക്കുകളിലായി മൂന്ന് റേഷൻ കടകൾക്ക് പുതിയ ലൈസൻസിയെ നിയമിക്കുന്നതിന് സംവരണവിഭാഗത്തിൽ (എസ്.സി, എസ്.ടി) നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം മേയ് 17ന് വൈകിട്ട് മൂന്നു വരെ ജില്ലാ സപ്ലൈ ഓഫീസിലും അതത് താലൂക്ക് സപ്ലൈ ഓഫീസുകളിലും www.civilsupplieskerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്. പാറത്തോട് ഊരയ്ക്കനാട്, തിടനാട് വാര്യാനിക്കാട്, പൂഞ്ഞാർ തെക്കേക്കര ചോലത്തടം എന്നിവിടങ്ങളിലെ റേഷൻകടകൾക്കാണ് ലൈസൻസികളെ നിയമിക്കുന്നത്. ഫോൺ: 0481 2560371