സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ രംഗം ലോകത്തിന് തന്നെ മാതൃകയാണെന്ന് പി വി. ശ്രീനിജിൻ എം.എൽ.എ. പറഞ്ഞു . തെക്കേ വാഴക്കുളം ഗവ. എൽ. പി. സ്കൂളിൽ നിർമ്മിക്കുന്ന പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നടത്തുന്ന ഇടപെടലുകൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

എം.എൽ.എ. ആസ്തി വികസന ഫണ്ടിൽനിന്നും അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ മന്ദിരത്തിന്റെ നിർമ്മാണം. മൂന്ന് ക്ലാസ്സ്‌ മുറികളും ഒരു സ്റ്റെയർ റൂമും ഉൾപ്പെടുന്നതാണ് പുതിയ കെട്ടിടം.

വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ .എം സിറാജ് , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെജീന ഹൈദ്രോസ്, എ.ഇ.ഒ. വി. രമ, സ്കൂൾ രക്ഷാധികാരി എ .കെ. മുരളീധരൻ, പഞ്ചായത്ത് അംഗങ്ങൾ, പി.ടി.എ. ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.