കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതി/ കേരള ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയിൽ സജീവ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണ കിറ്റ് നൽകുന്നതിന് കേരള മോട്ടോർ ക്ഷേമനിധി ബോർഡ് അപേക്ഷ ക്ഷണിച്ചു.

സർക്കാർ / സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് അനുകൂല്യം ലഭിക്കുക. അപേക്ഷ ഫോറവും വിശദവിവരങ്ങളും ജില്ലാ ഓഫീസിൽ നിന്നും www.kmtwwfb.org എന്ന കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.

അപേക്ഷ ഏപ്രിൽ 30ന് വരെ എറണാകുളം ജില്ലാ ഓഫീസിൽ നേരിട്ടും ekm.kmtwwfb@kerala.gov.in എന്ന ഇ മെയിൽ ഐ.ഡി വഴിയും സമർപ്പിക്കാവുന്നതാണ്.ഫോൺ :0484-2401632